വാഷ്ങ്ടണ്‍: യുഎസ്-ചൈന വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ആകാംഷയോടെ കാത്തിരുന്ന് ലോകരാജ്യങ്ങള്‍. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 200 ബില്ല്യന്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ താരിഫ് പ്രഖ്യാപനം യുഎസ് പ്രസിഡന്റ് നടത്തുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. പുതിയ താരിഫ് നിരക്കുകള്‍ ഏതാണ്ട് 10 ശതമാനം ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ജൂലായില്‍ പ്രഖ്യാപിച്ച പട്ടികയിലുണ്ടായിരുന്ന ഏതെങ്കിലും ഉല്‍പ്പന്നത്തിന് പുതിയ താരിഫ് നിര്‍ദ്ദേശം ബാധകമാണോ എന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. യുഎസ് -ചൈന തകര്‍ക്കമാണ് രൂപ അടക്കമുളള ഏഷ്യന്‍ കറന്‍സികളുടെ രൂപത്തകര്ച്ചയ്ക്ക് ആക്കം കൂട്ടുന്ന പ്രധാന ഘടകങ്ങളിലൊന്ന്. യുഎസ് -ചൈന പ്രതിസന്ധിക്ക് അയവ് വന്നാല്‍ രൂപയുടെ മൂല്യമുയരാന്‍ അത് കാരണമാവും. അതിനാല്‍ തന്നെ ട്രംപിന്റെ തിങ്കളാഴ്ച്ചത്തെ പ്രഖ്യാപനം ഇന്ത്യയ്ക്കും ഏറെ നിര്‍ണ്ണായകമാണ്.