ഹനോയ്: പേവിഷബാധയ്ക്കു കാരണമാവുന്നതുകൊണ്ടും നഗരത്തിന്റെ പേരിനും പ്രശസ്തിക്കും കോട്ടം വരുത്തുമെന്നതിനാലും പട്ടിയിറച്ചി കഴിക്കുന്നത് ഒഴിവാക്കാന്‍ വിയറ്റ്നാം തലസ്ഥാന നഗരമായ ഹനോയിലെ ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു.
സാംസ്കാരികത്തനിമയുള്ള ആധുനിക നഗരം എന്നറിയപ്പെടുന്ന വിയറ്റ്നാം പട്ടിയിറച്ചി ഭക്ഷിക്കുന്നതിലൂടെ അതിന്റെ ഖ്യാതിക്ക് കോട്ടം വരുത്തുന്നു. പട്ടിയ്ക്കൊപ്പം പൂച്ചയേയും ഭക്ഷിക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പൂച്ചയിറച്ചിക്ക് ഇവിടെ ആവശ്യക്കാര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ ഇത്തരം ഇറച്ചികള്‍ വില്‍ക്കുന്ന കടകള്‍ ഹനോയില്‍ ആയിരത്തിലധികമാണ്.
അതിക്രൂരമായാണ് ഇവിടെ മൃഗങ്ങളെ കൊല്ലുന്നത്. ഇറച്ചിക്കു മാത്രമായി നായ്ക്കളെയും പൂച്ചകളെയും ഹനോയിലുള്ളവര് വീട്ടില്‍ വളര്‍ത്തുന്നു. പട്ടി മാംസം ഉപേക്ഷിക്കാനുളള ആഹ്വാനം ഹനോയില്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം മൃഗങ്ങളെ ആഹാരമാക്കുന്ന ശീലം പെട്ടന്ന് മാറ്റാന്‍ കഴിയില്ലെന്നും എന്നാല്‍ പതിയെ ഉപയോഗം കുറയ്ക്കാമെന്നും ഒരുകൂട്ടം നാട്ടുകാര്‍ പറയുന്നു.