പ്രതിഫലകാര്യത്തിലും സംപ്രേക്ഷണാവകാശത്തിന്റെ കാര്യത്തിലുമെല്ലാം തങ്ങളെ രണ്ടാംതരക്കാരായി മാത്രം കാണുന്നതില്‍ നിരാശരാണ് വനിത ക്രക്കറ്റ് കളിക്കാരില്‍ ഭൂരിഭാഗം പേരും. അതുകൊണ്ടു തന്നെ ആണുങ്ങളുടെ ക്രിക്കറ്റിനെ മറികടക്കാനുള്ള കഠിന പ്രയത്നത്തിലാണ് അവര്‍.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇന്ത്യ-ഓസ്ട്രേലിയ ടിട്വന്റി ലോകകപ്പില്‍ തങ്ങള്‍ ആണുങ്ങളേക്കാള്‍ ഒട്ടു മോശമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വനിതാ താരങ്ങള്‍.
ഇന്ത്യയുടെ വേദ കൃഷ്ണമൂര്‍ത്തിയെ പുറത്താക്കിക്കൊണ്ടുള്ള ഓസ്ട്രേലിയയുടെ തായ്ല ലേമിങ്കിന്റെ ഒറ്റ കൈ കൊണ്ടുള്ള ക്യാച്ച് സാക്ഷാല്‍ ജോണ്ടി റോഡ്സിനെപ്പോലും അമ്പരിപ്പിക്കുന്ന വിധമായിരുന്നു.
സംഭവം പതിനാറാം ഓവറിലായിരുന്നു. സ്പിന്നര്‍ ആഷലെ ഗാര്‍ഡ്നറിന്റെ ഒരു ഷോട്ട് പിച്ച് പന്ത് കവറിന് മുകളിലൂടെ ബൗണ്ടറിയിലേയ്ക്ക് പറത്താനായിരുന്നു വേദയുടെ ശ്രമം. ഓസ്ട്രേലിയക്കുവേണ്ടി ടിട്വന്റിയില്‍ അരങ്ങേറ്റം കുറിക്കുന്ന ലേമിങ്ക് ബാക്വേഡ് സ്ക്വയര്‍ ലെഗ്ഗില്‍ നില്‍ക്കുകയായിരുന്നു. തലയ്ക്ക് മുകളിലൂടെ പറക്കുന്ന പന്ത് കണ്ട ക്ഷണം ലേമിങ്ക് പിറകോട്ട് ചാടി വലതുകൈ നീട്ടി പന്ത് കൈപ്പിടിയിലൊതുക്കി. ക്യാച്ച് കണ്ട് ഞെട്ടിയ വേദി വെറും മൂന്ന് റണ്‍സിനാണ് പവലിയനിലേയ്ക്ക് മടങ്ങിയത്.
ഇന്ത്യയുടെ രാധ യാദവിന്റെ ക്യാച്ചും ഏതാണ്ട് ഇതിനോട് കിടപിടിക്കുന്ന ഒന്നായിരുന്നു. പതിനെട്ടാം ഓവറിന്റെ നാലാം പന്തില്‍ കിമ്മിന്‍സിന്റെ ക്യാച്ചാണ് ഒന്നാന്തരമൊരു ഡൈവിലൂടെ യാദവ് കൈപ്പിടിയിലൊതുക്കിയത്.
This was just a little bit special from @TaylaVlaeminck on her T20I debut – an absolute stunner of a catch! ?#WT20 #WatchThis pic.twitter.com/iFe6oV4Dxe
— ICC (@ICC) November 18, 2018