മുംബൈ: അതി മനോഹരമായ ദൃശ്യവിസ്മയം തീര്‍ത്ത് കളങ്കിന്റെ ട്രെയിലര്‍. ഈ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്ന് ട്രെയിലറിലെ ദൃശ്യങ്ങളും ചടുലന്‍ നൃത്തരംഗങ്ങളും തെളിയിക്കുന്നു. വരുണ്‍ ധവാനും അലിയ ഭട്ടും കൈറ അദ്വാനിയും അടക്കം എല്ലാ താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ട്രെയിലറില്‍ പുറത്തെടുത്തിരിക്കുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് വര്മന് ആണ്. കരണ്‍ ജോഹറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ആദിത്യ റോയ് കപൂര്‍, മാധുരി ദീക്ഷിത്, സോനാക്ഷി സിന്‍ഹ, സഞ്ജയ് ദത്ത് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കരണ്‍ ജോഹര്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത് ഇത് തന്റെ ഡ്രീം പ്രൊജക്റ്റ് ആണെന്നാണ്. ‘കലങ്കി’ലൂടെ സാക്ഷാത്കരിക്കുന്നത് 15 വര്‍ഷം മുന്‍പ് തന്റെ പിതാവ് യഷ് ജോഹര്‍ കണ്ട സ്വപ്നമാണ് എന്ന് കരണ്‍ പറഞ്ഞു.
ചിത്രത്തിലെ ‘ഫസ്റ്റ് ക്ലാസ്’ എന്ന ഗാനം നേരത്തേ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. പ്രീതമാണ് അര്‍ജിത് സിംഗും നീതി മോഹനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.