ന്യൂഡല്‍ഹി: പോലീസ് യൂണിഫോമിട്ടവരെല്ലാം എപ്പോഴും ഗൗരവത്തില്‍ നടക്കുന്നവരാകും എന്ന പൊതു ധാരണ പൊളിച്ചെഴുതിയിരിക്കുകയാണ് ഡല്‍ഹിയിലെ ഒരു കൂട്ടം വനിതാ പോലീസുകാര്‍. ഒരു പരിപാടിയില്‍ കാക്കിക്കുപ്പായമിട്ട് തകര്‍ത്ത് ഡാന്‍സ് ചെയ്താണ് ഈ തെറ്റിധാരണ അവര്‍ തിരുത്തിയത്. മാര്‍ച്ച് 30 ന് നടന്ന സുനോ സഹേലി എന്ന പരിപാടിയിലാണ് വനിതാ പോലീസുകാരുടെ തകര്‍പ്പന്‍ ഡാന്‍സ്. ഇതിന്റെ വീഡിയോ വൈറലാണിപ്പോള്‍.
ഓള് വിമന്‍ സമ്പര്‍ക്ക് സഭയാണ് പോലീസിനായി സുനോ സഹേലി സംഘടിപ്പിച്ചത്. പ്രശസ്തമായ ‘തേരി ആഖിയ കാ യോ കാജല്‍’ എന്ന പാട്ടിനാണ് വനിതാ പോലീസുകാരെല്ലാം ചേര്‍ന്ന് ചുവടു വെച്ചത്. ഈ പാട്ട് തുടങ്ങിയപ്പോള്‍ തന്നെ നാലു വനിതാ പോലീസുകാര്‍ വേദിയില്‍ കയറി ഡാന്‍സ് തുടങ്ങി. കൂടാതെ ഐപിഎസ് ഓഫീസര്‍ ബനീറ്റ് മേരി ജെയ്കറിനേയും ആരോ നിര്‍ബന്ധിച്ച് വേദിയിലെത്തിച്ചു. പിന്നീട് എല്ലാവരും കൂടി തകര്‍ത്ത് ഡാന്‍സ് ചെയ്യുകയായിരുന്നു.
महिलाओं को प्रोत्साहित करने के लिए सुनो सहेली कार्यक्रम में जमकर नाचीं महिला आईपीएस बेनिता मैरी जेकर और महिला पुलिसकर्मी,सपना चौधरी के गाने पर डांस का ये वीडियो pic.twitter.com/2QSZI4cXtP
— Mukesh singh sengar (@mukeshmukeshs) April 1, 2019
ഈ ഡല്‍ഹി വനിതാ പോലീസുകാരാണ് കുറച്ചു ദിവസങ്ങളായി ഇന്റര്‍നെറ്റിലെ താരങ്ങള്‍. നിരവധി പേരാണ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ‘തേരി ആഖിയ കാ യോ കാജലിന്റെ’ യഥാര്‍ത്ഥ ഗാനരംഗത്തില്‍ നടിയും നര്‍ത്തകിയുമായ സപ്ന ചൗധരിയാണ് പ്രത്യക്ഷപ്പെടുന്നത്.