തൊണ്ണൂറുകളിലെ പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഇലഞ്ഞിപ്പൂ എന്ന മ്യൂസിക്കല്‍ ആല്‍ബം യൂട്യൂബില്‍ തരംഗമാവുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം തറവാട്ടില്‍ തിരിച്ചെത്തുന്നയാളിന്റെ നഷ്ട പ്രണയത്തിന്റെ കഥയാണ് ഇലഞ്ഞിപ്പൂ പറയുന്നത്.
തൊണ്ണൂറുകളിലെ ഗ്രാമീണാന്തരീക്ഷത്തില്‍ ഒരുക്കിയ ഗാനത്തിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് എസ് രമേശന് നായര്‍ ആണ്.
ഷിജു എം ഭാസ്കര്‍ നിര്‍മ്മിച്ച ഇലഞ്ഞിപ്പൂ സംവിധാനം ചെയ്തിരിക്കുന്നത് സുഗീഷ് ആണ്. മനു രമേശ് ഈണം നല്കിയ വരികള്‍ ആലപിച്ചിരിക്കുന്നത് ഗിരീഷ് നാരയണനാണ്.
ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ യൂട്യൂബില്‍ മികച്ച സ്വീകരണമാണ് ഇലഞ്ഞിപ്പൂവിനു ലഭിച്ചിരിക്കുന്നത്.