റാഞ്ചി: ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് തന്റെ ആരാധികയായ ഒരു കുഞ്ഞു പെണ്‍കുട്ടിയോടൊപ്പമുള്ള ധോണിയുടെ ഒരു വീഡിയോ. ഇതില്‍ വളരെ രസകരമായത് കുഞ്ഞിനോട് ധോണി സംസാരിക്കുന്ന രീതിയാണ്.
ഈ വീഡിയോ ഒരു ബസ്സില്‍ നിന്നെടുത്തതാണ്. ആ കുഞ്ഞു ആരാധിക വീട് എവിടെയാണെന്ന് ധോണിയോട് ചോദിക്കുന്നുണ്ട്. തനിക്ക് വീടില്ലെന്നും ഈ ബസിലാണ് താമസിക്കുന്നത് എന്നുമായിരുന്നു ധോണിയുടെ മറുപടി. ഇത് കേട്ട് കുഞ്ഞാരാധിക അദ്ഭുതത്തോടെ ധോണിയെ നോക്കുന്നതും വീഡിയോയില്‍ കാണാം.
പിന്നീട് തന്റെ വീട് വളരെ ദൂരെയാണെന്ന് ധോണി കുഞ്ഞാരാധികയ്ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. അപ്പോള്‍ ‘എന്റെ വീട് വളരെ അടുത്താണല്ലോ’ എന്നായിരുന്നു അവളുടെ മറുപടി. ഏതായാലും ഈ കുശലംപറച്ചില്‍ ഏറ്റെടുത്തിയിരിക്കുകയാണ് ധോണി ആരാധകര്‍.
.@msdhoni in complete awww of his adorable little fan!??#msdhoni #Shootdiaries #Mumbai pic.twitter.com/3hnwvPcIJc
— MS Dhoni Fans Official (@msdfansofficial) December 22, 2018