അപ്പുവിന്റെയും മാത്തന്റെയും സൂപ്പര്‍ഹിറ്റ് പ്രണയം വീണ്ടും തിയ്യേറ്ററുകളിലേക്ക്. കഴിഞ്ഞ ദിവസമാണ് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുമെന്ന പ്രഖ്യാപനം സംവിധായകന് ആഷിഖ് സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തിയത്. പുതുതായി റിലീസ് ചെയ്യുന്ന തിയ്യേറ്ററുകളുടെ ലിസ്റ്റും ആഷിഖ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ടൊവിനോ തോമസ് നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത സിനിമയായിരുന്നു മായാനദി. പ്രണയം ഇതിവൃത്തമാക്കി തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് വലിയ പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. സിനിമയിലെ പ്രണയ രംഗങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ടൊവിനോയുടെ നായികയായി ഐശ്വര്യ ലക്ഷ്മിയായിരുന്നു അഭിനയിച്ചിരുന്നത്. ഡ്രീം മില്‍ സിനിമാസ് ആന്‍ഡ് എന്റര്ടെയിന്മെന്റ്സും മൂണ്‍ഷൂട്ട് എന്റര്ടെയിന്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ക്രിസ്തുമസിന് മുന്നോടിയായിട്ടായിരുന്നു മായാനദി റിലീസ് ചെയ്തിരുന്നത്. ഒപ്പം നിരവധി സിനിമകളുണ്ടായിരുന്നതിനാല് പതുങ്ങിയ തുടക്കമായിരുന്നു മായാനദിയ്ക്ക് ലഭിച്ചിരുന്നത്. ശേഷം പ്രേക്ഷക അഭിപ്രായങ്ങളിലൂടെയായിരുന്നു സിനിമ ഹിറ്റിലേക്ക് നീങ്ങിയിരുന്നത്.
ടൊവിനോയും ഐശ്വര്യയും നായിക നായകന്മാരായപ്പോള് ഹരീഷ് ഉത്തമന്, ലിയോണ ലിഷോയ്, ഇളവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സൌബിന്‍ ഷാഹിര്‍ അതിഥി വേഷത്തിലെത്തി ഞെട്ടിക്കുകയും ചെയ്തിരുന്നു.