വിരാട് കോഹ്ലി ആളൊരു ചൂടനാണ്. ക്രീസില്‍ തന്നോട് തര്‍ക്കിക്കാന്‍ വരുന്ന എതിര്ടീമംഗത്തോടെ തട്ടിക്കയറുകയും, ഹിന്ദിയില്‍ അസഭ്യം പറയുകയും ചെയ്യും, തന്റെ മുന്നില്‍ എന്തെങ്കിലും തെറ്റ് കണ്ടാല്‍ അതിനോട് രൂക്ഷഭാഷയില്‍ പ്രതികരിക്കുന്നതിനും ഈ ആംഗ്റി യങ്മാന്‍ യാതൊരു മടിയുമില്ല. എന്നാല്‍ ആരാധകരോട് പെരുമാറുമ്പോള്‍ താരത്തിന്റെ മറ്റൊരു മുഖം നമ്മുക്ക് കാണാം.
ഇംഗ്ലണ്ട് ടൂറിന്റെ മൂന്നാം ഏകദിനത്തില്‍ ഹോട്ടലിന് പുറത്ത് ഓട്ടോഗ്രാഫിനായി കാത്തിരുന്ന ആരാധികയെ രവി ശാസ്ത്രി, ധോണി, ദിനശ് കാര്‍ത്തിക്ക് അനില്‍ കുംബ്ലേ എന്നിവരാരും തന്നെ മൈന്‍ഡ് ചെയ്തില്ല. അവര്‍ തന്റെ ഡയറിയും, പേനയുമായി ആകാംഷയോടെ കൈനീട്ടിയിട്ടും നിരാശയായിരുന്നു ഫലം. ഒടുവിലാണ് സാക്ഷാല്‍ കോഹ്ലി പുറത്തേക്ക് വരുന്നത്. ഹെഡ്സെറ്റില് പാട്ടുംകേട്ട് മൊബൈലില്‍ പരതികൊണ്ട് ഇന്ത്യന്‍ നായകന് പുറത്തേക്ക് വന്നതും ആരാധകര്‍ ആവേശത്തിലായി, താരത്തിന്റെ പേര് വിളിച്ചു കൂവി.
Here we go for the ODI series decider match.#TeamIndia #ENGvIND pic.twitter.com/e91sG6TM7s
— BCCI (@BCCI) July 17, 2018
ഇൗ അവസരത്തില്‍ യുവതി തന്റെ ഡയറി നീട്ടിപിടിച്ചു. യാതൊരു ജാഡയുമില്ലാതെ വിരാട് കോഹ്ലി തന്റെ ഓട്ടോഗ്രാഫും നല്കി. ആരാധകരോടുളള കോഹ്ലിയുടെ സ്നേഹ പ്രകടനം ഇതിനു മുന്‍പും പല തവണ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കോഹ്ലിയുടെ ഓട്ടോഗ്രാഫിനായി ഹോട്ടലില്‍ കാത്തുനിന്ന നാലു കുട്ടികളോട് കുശലം പറഞ്ഞശേഷമാണ് കോഹ്ലി ഓടട്ടോഗ്രാഫ് നല്‍കിയത്. ഇതിന്റെ വീഡിയോ കോഹ്ലി തന്റെ ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിരുന്നു.
Always love meeting such confident kids. Such positive energy. ? pic.twitter.com/HcVuCb7vQR
— Virat Kohli (@imVkohli) April 24, 2018