ഇന്നേവരെ ഒന്നും മറച്ചുവെച്ചിട്ടില്ല, ഒടുവില്‍ ഞാന്‍ പറഞ്ഞു: തനിക്ക് ക്യാന്സറാണെന്ന കാര്യം മകനോട് വെളിപ്പെടുത്തിയതിനെ കുറിച്ച് സോനാലി ബേന്ദ്രയുടെ ഹൃദയഭേതകമായ കുറിപ്പ്
കുട്ടികളെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചേര്‍ത്ത് നിര്‍ത്തണമെന്നാണ്
തനിക്ക് ക്യാന്സറാണെന്ന വിവരം മകനോട് വെളിപ്പെടുത്തിയതിനെക്കുറിച്ചുള്ള വികാരനിര്‍ഭരമായ കുറിപ്പ് ഇന്സ്ടാഗ്രാമില് പങ്കുവെച്ച് നടി സോണാലി ബേന്ദ്രേ. ന്യൂയോര്‍ക്കില്‍ ചികിത്സയ്ക്ക് പോകുന്നതിന് മുന്‍പാണ് സോണാലി പന്ത്രണ്ടുകാരനായ മകന് രണ്‍വീറിനോട് അമ്മയുടെ അസുഖത്തെപ്പറ്റി പറഞ്ഞത്.
ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെ ഏറ്റവും വലിയ പ്രയാസം അത് മകനോട് എങ്ങനെ വെളിപ്പെടുത്തും എന്നതായിരുന്നു. എല്ലാം അവന് അറിയണമെന്ന് തന്നെ ഞാന്‍ ആഗ്രഹിച്ചു. ജീവതത്തില്‍ ഒരു കാര്യം അവനോട് ഞങ്ങള്‍ മറിച്ചുവെച്ചിട്ടില്ല. എല്ലായ്പ്പോഴും സത്യാസന്ധമായിട്ടാണ് പെരുമാറിയിട്ടുള്ളത്, ഇക്കാര്യത്തിലും വ്യത്യാസം ഉണ്ടാകാന്‍ പാടില്ലെന്ന് തീരുമാനിച്ചു.
എന്നാല്‍ ക്യാന്‍സര്‍ വിവരം അറിഞ്ഞ അവന് വളരെ പക്വതയോടെയായിരുന്നു പെരുമാറിയത്. ഇത് എനിക്ക് ഏറെ കരുത്തും, പ്രത്യാശയും നല്കി. ചില സന്ദര്‍ഭങ്ങളില്‍ മകനെന്നത് മാറി ഒരു രക്ഷകര്‍ത്താവെന്ന നിലയിലാണ് അവന്റെ പെരുമാറ്റം. ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്നെ കൃത്യസമയത്ത് ഓര്‍മ്മിപ്പിക്കുന്ന ഉത്തരവാദിത്വമുള്ള ഒരു രക്ഷകര്‍ത്താവ്.
കുട്ടികളെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചേര്‍ത്ത് നിര്‍ത്തണമെന്നാണ് എന്റെ അഭിപ്രായം. അവന്റെ കൊച്ചു കൊച്ചു കുസൃതികളും, തമാശകളും എനിക്ക് ഇന്ന് വലിയ ഊര്‍ജ്ജം നല്കുന്നു. ഇന്ന് ഞങ്ങള്‍ അന്യോന്യം ശക്തി പങ്കിടുകയാണ്.-സോനാലി ഇന്സ്ടാഗ്രാമില് കുറിച്ചു.