ചെന്നൈ: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിലപാടിനോടുള്ള അതൃപ്തി വെളിപ്പെടുത്തി കമല്ഹസന്. മോഹന്‍ലാല്‍ തന്റെ അടുത്ത സുഹൃത്താണ്, എന്നുകരുതി ലാല്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും നല്ലതാണെന്ന അഭിപ്രായം തനിക്കില്ലെന്ന് കമല്ഹസന് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന് ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തത് തെറ്റായിപ്പോയെന്ന് താന്‍ നിലപാടെടുത്ത് മലയാള സിനിമയിലെ ചിലരുമായുള്ള തന്റെ സൗഹൃദത്തെ ബാധിക്കുമെന്നും എന്നാല്‍ ശരിയെന്ന് തോന്നുന്നത് പറയാന്‍ കഴിയാതിരിക്കില്ലെന്നുമായിരുന്നു കമന്‍ഹാസന്റെ പ്രതികരണം.
‘ മോഹന്‍ലാല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞങ്ങള്‍ അയല്‍ക്കാരുമാണ്. എന്റെ കാഴ്ചപ്പാടുമായി ഒരു പക്ഷേ അദ്ദേഹത്തിന് യോജിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അതിനര്‍ത്ഥം ഞാന്‍ അദ്ദേഹത്തെ കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമേ പറയൂവെന്നല്ല. നാളെയൊരുപക്ഷേ അദ്ദേഹത്തിന് എന്റെ രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടാകാം. അതിനെതിരെ അദ്ദേഹം സംസാരിച്ചെന്ന് വരാം. എന്നാല്‍ അതിന്റെ പേരില്‍ അദ്ദേഹത്തോട് എനിക്ക് വിയോജിപ്പ് തോന്നേണ്ട കാര്യമില്ല. മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ കമല്ഹാസന് നിലപാട് വ്യക്തമാക്കി.