മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആകാഷ് ചോപ്ര ഇന്‍ഡോനേഷ്യയിലെ ഒരു റെസ്റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോള്‍ കിട്ടിയത് ഏഴ് ലക്ഷത്തിന്റെ ബില്ല്. ആകാഷ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഈ ബില്ല് ഷെയര്‍ ചെയ്തതോടെ ഇതെന്താ സംഭവം എന്ന് ആകാംക്ഷയോടെ തിരക്കുകയാണ് സോഷ്യല്‍ മീഡിയ.
Paid nearly 7 Lac for a meal ???? Welcome to Indonesia ??? pic.twitter.com/LYySPXPN3c
— Aakash Chopra (@cricketaakash) July 15, 2018
ഇന്‍ഡോനേഷ്യയിലെ കറന്‍സിയുടെ മൂല്യം വളരെ കുറവായതാണ് കാരണം. ഒരു രൂപ എന്നാല്‍ 210 ഇന്‍ഡോനേഷ്യന്‍ റുപ്പയ ആണ്. 3500 രൂപയാണ് ആകാഷ് ചോപ്രയുടെ ബില്ല്. ഇത് ഇന്‍ഡോനേഷ്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏതാണ്ട് 7 ലക്ഷത്തോളം വരും.
— Dheeraj Agrawal (@dheerajagra16) July 15, 2018
മുന്‍ ക്രിക്കറ്ററായ ആകാഷ് ചോപ്ര ഇപ്പോള്‍ ഐപിഎല്‍ സീസണുകളില്‍ കമന്റേറ്ററായും ട്വിറ്ററിലൂടെ വ്ലോഗറായും പ്രവര്‍ത്തിക്കുകയാണ്.