10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സൗരഭ് ചൌധരി മീറ്റ് റെക്കോഡോടെ സ്വര്‍ണ്ണം. മത്സരത്തില്‍ വെങ്കലവും ഇന്ത്യക്കാണ്. മീറ്റില്‍ ഇതുവരെ മൂന്ന് സ്വര്‍ണ്ണമടക്കം ഏഴ് മെഡലുകള്‍ നേടിയ ഇന്ത്യ ഏഴാം സ്ഥാനത്താണ്.
ജപ്പാന്റെ ടോമോയുകി മസ്തൗഡയെ പരാജയപ്പെടുത്തിയാണ് 16കാരനായ സൗരഭ് ചൌധരി മീറ്റ് റെക്കോഡോടെ സ്വര്‍ണ്ണം സ്വന്തമാക്കിയത്. സൗരഭ് ചൗധരി 240.7 പോയിന്റും ടോമോയുകി മസ്തൗഡയ 239.7 പോയന്റും നേടി. മത്സരത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ്മക്കാണ് വെങ്കലം.
തായ്ക്വാന്‍ഡോ 57കിലോ വനിതാ വിഭാഗം ക്വാര്‍ട്ടറില്‍ ഫൈനലില്‍ ഇന്ത്യയുടെ കൗശിക് മാലിക് പരാജയപ്പെട്ടു. വോളിബോള്‍ പൂള് ബി മത്സരത്തില്‍ വിയറ്റ്നാം ഇന്ത്യയെ തോല്‍പ്പിച്ചു. പുരുഷ വിഭാഗം തുഴച്ചിലില്‍ ഇന്ത്യയുടെ ദത്തു ബബന്‍ ഫൈനലില്‍ പ്രവേശിച്ചു.
15 സ്വര്‍ണ്ണമടക്കം 36 മെഡലുകളുള്ള ചൈനയാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്.