ഹൈദരാബാദ്: കോവിഡ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ടയുവാവ് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഷമീർപേട്ടിലെ തടാകത്തിൽ ചാടിയായിരുന്നു യുവാവിന്റെ ആത്മഹത്യ.
ഷമീർപേട്ടിലെ ലാൽഗഡി മലക്പേട്ടിൽ സ്വദേശിയായ കെ നരസിംഹ (23) ആണ് ആത്മഹത്യ ചെയ്തതെന്ന് തെലങ്കാന ടുഡേ റിപ്പോർട്ട് ചെയ്തു. ബിരുദം പൂർത്തിയാക്കിയ ശേഷം ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു നരസിംഹ.
ജോലി നഷ്ടപ്പെട്ടതോടെ യുവാവ് വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്നു. നിരവധി ജോലികൾ അന്വേഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഇതിന്റെ വിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
Also Read-മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ജനുവരി മധ്യത്തോടെ യാത്ര തിരിക്കും
വീട്ടിൽ എഴുതിവെച്ച ആത്മഹത്യ കുറിപ്പിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി യുവാവ് എഴുതിയിട്ടുണ്ട്. സംഭവത്തിൽ ഷമീർപേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.