ആലുവ: ആലുവയില്‍ ഭിക്ഷാടകയുടെ മുറിയില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ ലഭിച്ചു. വാടകക്കെട്ടിടത്തില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന ഭിക്ഷാടകയായ വയോധിക മരിച്ചപ്പോള്‍ മുറി പരിശോധിച്ചപ്പോഴായിരുന്നു രൂപ കണ്ടെടുത്തത്.
മട്ടാഞ്ചേരി ആനാട്ടിപ്പറമ്പില്‍ ഐഷാ ബീവി (73) ആണ് വെള്ളിയാഴ്ച മരിച്ചത്. ഇവരുടെ മുറിയില്‍ നിന്നു ലഭിച്ച 1,67,620 രൂപ പോലീസ് അവകാശികള്‍ക്കു വിട്ടുകൊടുത്തേക്കും. പള്ളികള്‍ കേന്ദ്രീകരിച്ചു ഭിക്ഷാടനം നടത്തിയിരുന്ന ഇവര്‍ കുഴിവേലിപ്പടി മുസ്ലിം ജമാഅത്ത് വക കെട്ടിടത്തിലാണു താമസിച്ചിരുന്നത്.
5 വര്‍ഷം മുന്‍പാണ് ഇവര്‍ കുഴിവേലിപ്പടിയില്‍ എത്തിയത്. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുകയാണു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നത്. എടത്തല പോലീസും നാട്ടുകാരും ചേര്‍ന്നു പണം എണ്ണിത്തിട്ടപ്പെടുത്തി.
ഇപ്പോള്‍ പണം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണവിവരം അറിഞ്ഞ് ഐഷാ ബീവിയുടെ സഹോദരിയും ബന്ധുക്കളും എത്തിയിരുന്നു. കബറടക്കം നടത്തി. ഐഷാ ബീവിയുടെ ഭര്‍ത്താവ് മരിച്ചിട്ടു 35 വര്‍ഷമായി.