പൊന്നാനി: വഖഫ് ബോര്‍ഡ് പിഎസ്സിക്ക് വിട്ടതില്‍ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ കെഎം മുഹമ്മദ് കാസിം കോയ പൊന്നാനി.
വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ മുസ്ലീം റിസര്‍വേഷന്‍ ആയിരിക്കും. മുസ്ലിങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുന്നതല്ലെന്നും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് റിസര്‍വേഷന്‍ ഉണ്ടായിട്ടു പോലും പിഎസ്സി മൂഖാന്തരം നഷ്ടപ്പെടുത്താത്തത് പോലെ മുസ്ലിങ്ങള്‍ക്കും അവസരം നഷ്ടപ്പെടുകയില്ല എന്ന് അദ്ദേഹം പറഞ്ഞു.
യോഗ്യതയും വ്യക്തിപരമായ കഴിവുകള്‍ ഉള്ളവര്‍ നിയമിതരാവുന്നത് കൊണ്ട് വഖ്ഫ് ബോര്‍ഡിന്റെ കാര്യക്ഷമത വര്‍ധിക്കും. പിഎസ്സി ഇല്ലാതെ നിയമനങ്ങള്‍ കൊണ്ട് നേതാക്കള്‍ക്കും മെമ്പര്‍മാര്‍ക്കും നിയമ വിരുദ്ധമായ വിധേയത്വം ഉദ്യോഗസ്ഥര്‍ നടത്തേണ്ടി വരുന്നു. ഇത് നിഷ്പക്ഷമായ നീതി നിര്‍വഹണത്തിനും സുതാര്യമായ നടപടികള്‍ക്കും തടസമാകുന്നു. ഇത് ഒഴിവാക്കാനാണ് പിഎസ്സിക്ക് വിട്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കാര്യങ്ങള്‍ മനസ്സിലാക്കാതെ സാധാരണക്കാരായ ജനങ്ങളെ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളെ വഞ്ചിക്കുന്ന രീതി ഒരിക്കലും ശരിയല്ല. ഇത് ഒരു രാഷ്ട്രിയ മുതലെടുപ്പാക്കി ജാനങ്ങളെ വഞ്ചിക്കരുതെന്നും കെഎം മുഹമ്മദ് കാസിം കോയ ഓര്‍മിപ്പിച്ചു.