മലേഷ്യ ഓപ്പണ്‍ സെമിയില്‍ കടന്ന് പിവി സിന്ധു. ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് സ്പെയിനിന്റെ കരോളിന മരിനെ നേരിട്ടുള്ള സെറ്റിലാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍ 22-20, 21-19. 53 മിനിറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം. ഇരു ഗെയിമുകളിലും ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് നീങ്ങിയത്. പകുതി സമയത്ത് ആദ്യ ഗെയിമില്‍ 11-10നു സിന്ധു ലീഡ് നേടി. മരിന് ആദ്യ ഗെയിമില്‍ ഗെയിം പോയിന്റ് വരെയെത്തിയെങ്കിലും സിന്ധു നാല് പോയിന്റ് നേടി ആദ്യ ഗെയിം സ്വന്തമാക്കി.