വാഷിംങ്ടണ്‍: തലവേദനയെ തുടര്‍ന്ന് ഒന്നുറങ്ങിയതാണ് മിഷേല്‍ മേയര്‍ എന്ന നാല്‍പ്പത്തിയഞ്ചുകാരി. ഉറങ്ങിയെണീറ്റപ്പോള്‍ ആളാകെ മാറി. സ്വന്തം ഭാഷപോലും മറന്നുപോയിരിക്കുന്നു.
അമേരിക്കക്കാരിയായ മിഷേല്‍ മറ്റൊരു രാജ്യവും സന്ദര്‍ശിച്ചിട്ടില്ല. ഒരു ദിവസത്തെ ഉറക്കത്തോടെയാണ് മിഷേല്‍ ആകെ മാറിയത്. അമേരിക്കന്‍ ഉച്ചാരണത്തിന് പകരം വിദേശ ഉച്ചാരണമാണ് സംസാരിക്കുന്നത്. രണ്ടാഴ്ചയോളം ഐറിഷ്, ഓസ്‌ട്രേലിയന്‍ ഉച്ചാരണം. രണ്ടാഴ്ചയോളം ഐറിഷ്, ഓസ്‌ട്രേലിയന്‍ ഉച്ചാരണങ്ങള്‍ എന്നീ ഭാഷകളാണ് സംസാരിച്ചത്. രണ്ടുവര്‍ഷത്തോളം ബ്രിട്ടീഷ് ഉച്ചാരണമായിരുന്നു.
ഫോറിന്‍ അക്‌സന്റ് സിന്‍ഡ്രോം ( എഫ്എഎസ്) പോലുള്ള പ്രത്യേക രോഗാവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സ്‌ട്രോക് പോലെയുള്ള രോഗങ്ങളോ തലച്ചോറിന് ഏല്‍ക്കുന്ന കനത്ത ആഘാതങ്ങളോ ആണ് രോഗാവസ്ഥയിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
എഫ്എഎസ് എന്ന രോഗാവസ്ഥ ആദ്യം തിരിച്ചറിയുന്നത് 1907 ലാണ്. നൂറ്റാണ്ടില്‍ ഇത്തരം അറുപതു കേസുകള്‍ മാത്രമേ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നാണ് വിലയിരുത്തല്‍.