ന്യൂഡല്‍ഹി: ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര് കൂടി ഞായറാഴ്ച രോഗമുക്തി നേടിയതോടെ കൊറോണ മുക്ത സംസ്ഥാനമായി അരുണാചല്‍പ്രദേശ്. ആരോഗ്യ വകുപ്പാണ് സംസ്ഥാനം കൊറോണ മുക്തമായ വിവരം അറിയിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും രോഗം സ്ഥിരീകരിച്ച് ആകെ ചികിത്സയിലിരുന്ന മൂന്ന് പേര് രോഗമുക്തി നേടിയെന്നും സംസ്ഥാന നിരീക്ഷണ ഉദ്യോഗസ്ഥന് ലോബ്സങ് ജമ്പ പറഞ്ഞു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 99.66 ശതമാനവും പോസിറ്റീവിറ്റി നിരക്ക് പൂജ്യം ശതമാനവുമാണ്.
അതേസമയം സംസ്ഥാനത്ത് ഇതുവരെ 16,836 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16,780 പേര് രോഗമുക്തരായി. ഇതുവരെ 56 പേരാണ് കൊവിഡ് മൂലം അരുണാചല്‍ പ്രദേശില്‍ മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് വാക്സിന് വിതരണം പുരോഗമിക്കുകയാണെന്ന് സ്റ്റേറ്റ് ഇമ്യൂണൈസേഷന് ഓഫീസര്‍ ദിമോങ് പാദുങ് അറിയിച്ചു. 32,325 ആരോഗ്യപ്രവര്‍ത്തകരും മുന്നണിപ്പോരാളികളും ഇതുവരെ പ്രതിരോധവാക്സിന്‍ സ്വീകരിച്ചു.