കൊട്ടാരക്കര: മലയാളത്തിന്റെ യുവ നടന് ദുല്‍ഖര്‍ സല്മാന് പങ്കെടുത്ത ചടങ്ങില്‍ അപകട മരണം. തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു.
തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊട്ടാരക്കയിൽ ഐമാൾ ഉദ്ഘാടനത്തിന് വന്നതായിരുന്നു ദുൽഖർ. ആയിരക്കണക്കിന് പേരാണ് താരത്തെ കാണാനെത്തിയത്. തിരുവനന്തപുരത്ത് നിന്ന് ഓട്ടോയിലാണ് ഹരി കൊട്ടാരക്കരയിൽ എത്തിയത്.