തിരുവനന്തപുരം: തിരുവനന്തപുരത്തെ മൃഗശാലയിലെ ഏഴു അനക്കൊണ്ടകളില് ഒരെണ്ണം ചത്തു. ഒമ്പതു വയസുള്ള അനക്കോണ്ടയാണ് ചത്തത്. 2014ല്‍ ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയില്‍ നിന്നും കൊണ്ടുവന്ന ഏഴ് അനക്കോണ്ടകളില് ഒരെണ്ണമാണ് ഇന്നലെ രാവിലെ ചത്തത്.
മറ്റ് അനാക്കോണ്ടകളുമായി ചുറ്റിപിണയുന്ന നിടയില്‍ ഞെരിഞ്ഞതാണ് മരണകാരണമെന്നു സ്ഥിരീകരിച്ചു. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം സ്റ്റഫ് ചെയ്ത് തിരുവനന്തപുരം നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ ഫോര്‍മാലിന്‍ ലായനിയിലിട്ടു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് അധികൃതര്‍. ഇതിനുവേണ്ടിയുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.