അഹമ്മദാബാദ്: അഹമ്മദാബാദില്‍ ഫ്ളാറ്റില്‍ വന്‍ തീപിടുത്തം. രണ്ടുപേര്‍ക്ക് ഗുരുതരമായി പെള്ളലേറ്റു. ഫ്ളിറ്റിന്റെ നാലും അഞ്ചും നിലകളിലാണ് തീപിടുത്തമുണ്ടായത്. എന്നാല്‍ തീപിടുത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. അതേസമയം സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന തീ കെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
ഫ്ളാറ്റില്‍ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥന് രജേഷ് ഭട്ട് മാധ്യമങ്ങളെ അറിയിച്ചു. ആളുകളെ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധാരണയായി ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഗോവണി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ അഗ്നിശമന സേനയ്ക്ക് ആളുകളെ രക്ഷിക്കാന്‍ കയറുകള്‍ ഉപയോഗിക്കേണ്ടിവന്നു.