തിരുവനന്തപുരം: ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് അഭിനന്ദനവുമായി വൈദ്യുതി മന്ത്രി എംഎം മണി. ‘ഒരു ലോകകപ്പില്‍ 5 സെഞ്ചുറി നേടി ലോക റെക്കാര്‍ഡ് നേടുകയും സെഞ്ചുറികളില്‍ ഹാട്രിക് നേടുകയും ചെയ്ത രോഹിത് ശര്‍മ്മക്ക് അഭിനന്ദനങ്ങള്‍’ ഫേസ്ബുക്കുലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തില്‍ 103 റണ്‍സ് നേടിയാണ് രോഹിത് ശര്‍മ്മ പുറത്തായത്. തുടര്‍ച്ചയായി മൂന്നാമത്തെ സെഞ്ചുറിയും ഈ ലോകകപ്പിലെ അഞ്ചാമത്തെ സെഞ്ചുറിയുമാണ് ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മ കുറിച്ചത്.
തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയ്ക്ക് എതിരെ ഏഴ് വിക്കറ്റിനാണ് കോലിപ്പട ജയിച്ചത്. ശ്രീലങ്കയുടെ 264 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 43.3 ഓവറില്‍ ജയത്തിലെത്തി. ഇതോടെ ടൂര്‍ണമെന്റില്‍ നിന്ന് ലങ്കയുടെ മടക്കം നിരാശയോടെയായി.