മുംബൈ: മുംബൈയില്‍ ജാതി പീഡനത്തിനെ തുടര്‍ന്ന് ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലിലെ ജൂനിയര്‍ ഡോക്ടര്‍ പായല്‍ തദ്വി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണ്ണായക തെളിവ് കണ്ടെത്തി. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ സീനിയര്‍ ഡോക്ടര്‍മാരുടെ പേരുകള്‍ വെളിപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പാണ് പായലിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയത്. ഹേമ അഹുജ, അങ്കിത ഖണ്ഡേല്വാല്, ഭക്തി മെഹരേ എന്നിവരാണ് കുറ്റാരോപിതര്‍.
ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുന്ന ആത്മഹത്യകുറുപ്പാണ് പായലിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. സീനിയര്‍ ഡോക്ടര്‍മാരില്‍ നിന്നുള്ള പീഡനം സഹികാനാകാതെയാണ് പായല്‍ ആത്മഹത്യ ചെയ്തതെന്ന് സംശയം പോലീസ് ഉയര്‍ത്തിയെങ്കിലും തെളിവിന്റെ അഭാവം പ്രോസിക്യൂഷന് മുന്പില് പ്രതിസന്ധിയായി നിലനിന്നു. എന്നാല്‍ ഫോറന്‍സിക്ക് വിദ്ഗത്തരുടെ അന്വേഷണത്തില്‍ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിന്റെ ഫോട്ടോയില്‍ ഇപ്പോള്‍ കുറ്റാരോപിതരായി കസ്റ്റഡിയിലുള്ള ഡോക്റ്റര്‍മാരുടെ പേരുകള്‍ക്കൊപ്പം അവരെങ്ങനെയാണ് പായലിനെ ജാതിപരമായും മറ്റും അധിക്ഷേപിച്ച് ഒറ്റപ്പെടുത്താന്‍ ശ്രമിച്ചത് എന്നതിനെ കുറിച്ചുള്ള വിവരങ്ങളുമുണ്ടെന്നാണ് വിവരം.
കഴിഞ്ഞ മെയിലാണ് സീനിയര്‍ ഡോക്ടര്‍മാരുടെ കടുത്ത ജാതിപീഡനത്തെ തുടര്‍ന്നാണ് പായല്‍ ആത്മഹത്യ ചെയ്തത്. പായല്‍ ആത്മഹത്യ ചെയ്യുന്നതിന് 10 ദിവസംമുമ്പ് മകള്‍ മൂന്ന് സീനിയര്‍ ഡോക്ടര്‍മാരില്‍നിന്ന് നേരിടുന്ന ജാതി അധിക്ഷേപവും മാനസികപീഡനവും സംബന്ധിച്ച് അമ്മ ആബിദ തദ്വി, കോളേജ് ഡീനിന് പരാതി നല്‍കിയിരുന്നു.