നടനായും എംഎല്‍എയായും മലയാളികള്‍ക്ക് ഏറെപ്രിയപ്പെട്ട മുകേഷ് ഇനി പാട്ടുപാടിയും ജനമനസുകള്‍ കീഴടക്കാനൊരുങ്ങുന്നു. നാല് പതിറ്റാണ്ടുകളായി മലയാളസിനിമയുടെ നിറസാന്നിധ്യമായ താരം നവാഗത സംവിധായകനായ സുജിത് വിഘ്നേശ്വറിന്റെ ‘രമേശന് ഒരു പേരല്ല’ എന്ന ചിത്രത്തിലാണ് ഗായകനായി അരങ്ങേറുന്നത്.
സുജിത് വിഘ്നേശ്വര്‍ എഴുതി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ജെമിനി ഉണ്ണികൃഷ്ണനാണ്. മണികണ്ഠന് പട്ടാമ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറുടെ കഥയാണ് പറയുന്നത്. സിനിമയില്‍ ദിവ്യ ദര്ശന്, രാജേഷ് ശര്‍മ്മ, അരുണ്‍ നായര്‍, ഷൈലജ, മിനി, കൃഷ്ണ കുമാര്‍ എന്നിവരും വേഷമിടുന്നുണ്ട്.