മുംബൈ: നേട്ടത്തോടെ ഓഹരി വിപണിയില്‍ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 125 പോയന്റ് ഉയര്‍ന്ന് 36568ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 11029ലുമെത്തി.
ബിഎസ്ഇയിലെ 1312 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 277 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടിസിഎസ്, ഐടിസി, എസ്ബിഐ, ഐഒസി, വിപ്രോ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, എച്ച്സിഎല്‍ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.