മുംബൈ: ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 37.99 പോയന്റ് താഴ്ന്ന് 35867.44ലിലും നിഫ്റ്റി 8.90 പോയന്റ് നഷ്ടത്തില്‍ 10797.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1463 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1005 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വില്പന സമ്മര്‍ദം പ്രകടമായത് ഐടി, ഓട്ടോ വിഭാഗങ്ങളിലെ ഓഹരികളിലാണ്. ഫാര്‍മ, എഫ്എംസിജി, പൊതുമേഖല ബാങ്ക്, ലോഹം, ഊര്‍ജം, ഇന്‍ഫ്ര വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.
എസ്ബിഐ, സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ഐഒസി, കോള്‍ ഇന്ത്യ, വേദാന്ത, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, മാരുതി സുസുകി, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.