മുംബൈ: നേട്ടത്തോടെ ഓഹരി സൂചിക അവസാനിപ്പിച്ചു. സെന്‍സെക്സ് 403.65 പോയന്റ് ഉയര്‍ന്ന് 35756.26 ലെത്തി. നിഫ്റ്റി 10,735.50 നിലവാരത്തിലുമെത്തി. 131.10 പോയന്റാണ് നേട്ടം.
മികച്ച നേട്ടത്തിനുപിന്നില്‍ ഐടി, ഊര്‍ജം, ബാങ്ക്, ലോഹം, ഫാര്‍മ, വാഹനം തുടങ്ങിയ ഓഹരികളാണ്. എസ്ബിഐ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, വേദാന്ത, ഇന്ത്യബുള്‍സ് ഹൗസിങ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐഒസി, വിപ്രോ, യെസ് ബാങ്ക്, സണ്‍ ഫാര്‍മ, റിലയന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, സീ എന്റര്ടെയ്ന്മെന്റ്, ഭാരതി ഇന്‍ഫ്രടെല്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.