മുംബൈ: നേരിയ നേട്ടത്തോടെ വ്യാപാര ആഴ്ചയുടെ ആദ്യദിനം വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 38.58 പോയന്റ് ഉയര്‍ന്ന് 35,847.53 എന്ന നിലയിലും നിഫ്റ്റി 6.60 പോയന്റ് ഉയര്‍ന്ന് 10,731 എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത 1507 കമ്പനികളുടെ ഓഹരികളില്‍ 566 എണ്ണം നേട്ടത്തിലും 872 ഓഹരികള്‍ നഷ്ടത്തിലുമായപ്പോള്‍ 61 കമ്പനികളുടെ ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്.
ഒഎന്‍ജിസി, വേദാന്ത, ടെക് മഹീന്ദ്ര, എന്‍ടിപിസി, ഡോ.റെഡ്ഡീസ് ലാബ് എന്നീ കമ്പനികളുടെ ഓഹരികള്‍ ലാഭമുണ്ടാക്കിയപ്പോള്‍ എച്ച്സിഎല്‍ ടെക്, യെസ് ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ്, കോള്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്.