എം പരമ്പരയിലെ മൂന്നാം സ്മാര്‍ട്ട്ഫോണ്‍ സാംസങ് പുറത്തിറക്കാനൊരുങ്ങുന്നു. എന്നാണ് മോഡലിന്റെ പേര്. എം പരമ്പരയിലെ എം10, എം20ക്ക് എം30 ആണ് പുറത്തിറങ്ങുക. മൂന്ന് ഫോണുകളും ഒപ്പം പുറത്തിറക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും എം30യുടെ വിപണിയിലേക്കുള്ള വരവ് വൈകുകയായിരുന്നു. കമ്പനി ഇതിന്റെ വിലവിവരങ്ങളെപ്പറ്റി വ്യക്തമാക്കിയിട്ടില്ല. ഏകദേശം 20,000 ത്തിന് അടുത്ത് വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിസൈനില്‍ എം20യെപ്പോലെയാണെങ്കിലും ഇന്‍ഫിനിറ്റി വി ഡിസ്പ്ലെയാണ് എം30ക്ക്. അമോലെഡ് പാനലും ചിലപ്പോ ലഭിച്ചേക്കാം. വാട്ടര്‍ഡ്രോപ് നോച്ച് ആണ്. 6.38 ഇഞ്ചാണ് ഡിസ്പ്ലെയുടെ വലുപ്പം. ഫുള്‍ ഹൈ ഡെഫിനിഷന്‍(എഫ്എച്ച്ഡി) റെസല്യൂഷനായിരിക്കും.
എം30യുടെ സെല്‍ഫി ക്യാമറ 16 എംപിയാണ്. ട്രിപ്പിള്‍ ക്യാമറയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സാംസങിന്റെ തന്നെ ഗ്യാലകസി എ7ന് ട്രിപ്പിള്‍ ക്യാമറയുണ്ട്. 13എംപി+5എംപി+5 എംപിയാണ് ക്യാമറ ക്വാളിറ്റി. അതിനാല്‍ തന്നെ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, ടെലിഫോട്ടോ ലെന്‍സ് എന്നിവ പ്രതീക്ഷിക്കാം.
ഫോണില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, യുഎസ്ബി ടൈപ് സി കേബിള്‍ എന്നിവ ലഭ്യമാകും. മുകളിലാണ് മൈക്രോഫോണ്‍, അതിനാല്‍ 3.5 എംഎം ഓഡിയോ ജാക്ക് ഉണ്ടാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എക്സൈനോസ് 7904 ആണ് പ്രൊസസര്‍.
6ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ആണ് അടിസ്ഥാന വാരിയന്റ്. മൈക്രോ എസഡി കാര്‍ഡ് വഴി പിന്നെയും എക്സ്പാന്‍ഡ് ചെയ്യാം. 5,000 എംഎഎച്ച് ബാറ്ററി.