കുട്ടികളിലേക്ക് അപകടകരമായ ഉള്ളടക്കങ്ങള്‍ എത്തുന്നത് തടയാന്‍ ഒരുങ്ങി ഇന്‍സ്റ്റാഗ്രാം. സ്വയം ഉപദ്രവമേല്‍പ്പിക്കുന്നതും പ്രകോപനപരവും അസ്വസ്ഥതയുളവാക്കുന്നതുമായ ഉള്ളടക്കങ്ങള്‍ തടയുന്നതിനായി പുതിയ സെന്‍സിറ്റീവ് സ്ക്രീന്‍ എന്ന ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുകയാണ്.
ബ്രിട്ടനില്‍ 2017 ല്‍ മോളി റസ്സല്‍ എന്ന 14 കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ഇന്‍സ്റ്റാഗ്രാം ആണെന്ന് അച്ഛന് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിനും മറ്റ് സമൂഹ മാധ്യമങ്ങള്‍ക്കും ബ്രിട്ടീഷ് അധികൃതര്‍ താക്കീത് നല്‍കിയിരുന്നു.
കൂടാതെ ഇന്‍സ്റ്റാഗ്രാം സെര്‍ച്ച്, റെക്കമെന്റേഷന്‍, ഹാഷ്ടാഗ് എന്നിവയില്‍ പ്രത്യക്ഷപ്പെടുന്ന സ്വയം മുറിവേല്‍പ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ കുട്ടികളെ മോശമായ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന ആരോപണവും ശക്തമായിരുന്നു.
ഇതേതുടര്‍ന്നാണ് ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം ഉള്ളക്കങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ സെന്‍സിറ്റീവ് സ്ക്രീന്‍ ഉപയോഗിച്ച് മറയ്ക്കും. പുതിയ ഫീച്ചര്‍ ഇന്ത്യയിലെ ഉപയോക്താക്കളിലേക്ക് എത്തിക്കഴിഞ്ഞു.