മുംബൈ: നേരിയ നേട്ടത്തോടെ ഓഹരി സൂചികയില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 104.46 പോയന്റ് ഉയര്‍ന്ന് 37,079.69 എന്ന നിലയിലും നിഫ്റ്റി 22.75 പോയന്റ് ഉയര്‍ന്ന് 11,085.20 എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാപാരം ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1609 കമ്പനികളുടെ ഓഹരികളില്‍ 941 ഓഹരികള്‍ നേട്ടത്തിലും 592 എണ്ണം നഷ്ടത്തിലും 77 എണ്ണം മാറ്റമില്ലാതെയുമാണ് പുരോഗമിക്കുന്നത്.
സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും ടാറ്റാ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് മഹീന്ദ്ര, ഹിന്റാന്കോ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.