ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് വേദനിപ്പിച്ചെന്ന് ഇന്ത്യന്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയുടെ വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഛേത്രി കോണ്‍സ്റ്റന്റൈന്റെ ക്യാപ്റ്റന്‍സി റൊട്ടേഷന്‍ നയത്തിനെതിരെ രംഗത്തെത്തിയത്.
മുന്‍ പരിശീലകന്റെ ക്യാപ്റ്റന്‍സി റൊട്ടേഷന്‍ നയമാണ് ഛേത്രിയെ വിഷമിപ്പിച്ചത്. മത്സരങ്ങളില്‍ ക്യാപ്റ്റന്‍സി മാറിമാറി നല്കുന്നതില് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഏഷ്യാകപ്പിലും ക്യാപ്റ്റന്‍സി റൊട്ടേഷന്‍ നടപ്പാക്കിയപ്പോള്‍ വേദനയുണ്ടായെന്നും താന്‍ ടീമിലുണ്ടായിട്ടും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിനെയും പ്രോണായി ഹാള്ഡറെയും ഇന്ത്യന്‍ നായകരാക്കിയത് വേദനിപ്പിച്ചെന്നും ഛേത്രി പറഞ്ഞു.