മുംബൈ: ഇന്ന് വ്യാപാര ആഴ്ചയുടെ ആദ്യദിനമായ ഓഹരി സൂചികയില്‍ ഇടിവോടെ വ്യാപാരം തുടങ്ങി. വ്യാപാരം ആരംഭിക്കുമ്പോള്‍ നിഫ്റ്റി 48 പോയിന്റ് ഇടിഞ്ഞ് 10845.50 എന്ന നിലയിലും സെന്‍സെക്സ് 161.79 പോയിന്റ് ഇടിഞ്ഞ് 36,307.64 എന്ന നിലയിലുമാണ്.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 105 കമ്പനികളുടെ ഓഹരികള്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ 1845 കമ്പനികളില്‍ 549 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1177 കമ്പനികളുടെ ഓഹരികളില്‍ ഇടിവുമാണ് രേഖപ്പെടുത്തിയത്.
യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. അതേസമയം ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.