ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ‘കേരളത്തില്‍ കാര്‍ഷിക വികസനത്തിന്റെ ആയിരം ദിനങ്ങള്‍’ എന്ന വിഷയവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന വീഡിയോ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. കഴിഞ്ഞ 1000 ദിനങ്ങളില്‍ കൃഷിയും കാര്‍ഷിക മുന്നേറ്റവും മറ്റു കാര്‍ഷിക വിജയഗാഥകളുമായി ബന്ധപ്പെട്ട് നടന്ന കാലിക പ്രസക്തമായ വീഡിയോകളുടെ മത്സരമാണ് നടത്തുന്നത്. പരമാവധി ദൈര്‍ഘ്യം 5 മിനിറ്റോ അതിനു താഴെയോ ആവാം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും, DSLR പ്രൊഫഷണല്‍ ക്യാമറയിലും ഷൂട്ട് ചെയ്ത വിഡിയോകള്‍ മത്സരത്തിന് അയയ്ക്കാം.
വീഡിയോകള്‍ FIB Video Contest, FIB kerala എന്ന ഫേസ്ബുക്ക് പേജില്‍ messenger വഴിയോ, fibshortfilmcontest@gmail.com എന്ന ഇമെയില്‍ മുഖാന്തിരമോ, ഗൂഗിള്‍ ഡ്രൈവ് വഴിയോ അയയ്ക്കാം. കൂടാതെ വാട്സാപ്പ് നമ്പര്‍ ആയ 6238039997 എന്ന നമ്പറിലും അയയ്ക്കാം. എന്‍ട്രികള്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും അപ്ലോഡ് ചെയ്യുന്നതാണ്.
ഒന്നാം സമ്മാനം 10,000, രണ്ടാം സമ്മാനം 7500, മൂന്നാം സമ്മാനം 5000 രൂപ വീതമാണ്. കൂടാതെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫേസ്ബുക്ക് പേജിലുടെ അപ്ലോഡ് ചെയ്യുന്ന വീഡിയോയ്ക്ക് ഏറ്റവും കൂടുതല്‍ ലൈക്ക് എന്ന കാറ്റഗറി വഴി 5000 രൂപയുമാണ്. എന്‍ട്രികള്‍ അയയ്ക്കേണ്ട അവസാന തീയതി: ഫെബ്രുവരി 15 ആണ്.