ചെന്നൈ: ടിഎംകെ തലവന്‍ കരുണാനിധിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അലമുറയിട്ടും, കണ്ണീര് ഒഴുക്കിയും ആശുപത്രിയിലേയ്ക്ക് അനുയായികളുടെയും തമിഴ് മക്കളുടെയും കുത്തൊഴുക്ക്. നിയന്ത്രിക്കാനാവാത്ത വണ്ണം അനുയായികളുടെ ഇടിച്ചു കയറ്റം ടിടികെ റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.
നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് നിലവിട്ട ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്നത്. വൈകാരികമായി ആളുകള്‍ തുടരുന്നതിനാല്‍ മറ്റു രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും, അവിടുത്തെ ജീവനക്കാരുടെ ജോലികളും തടസ്സപ്പെടുന്നുണ്ട്. അതേസമയം മറ്റു രോഗികള്‍ക്കായി ആശുപത്രി അധികൃതര്‍ പ്രത്യേക പാതയാണ് ഒരുക്കിയിരിക്കുന്നത്.
രോഗികള്‍ക്കൊപ്പമുള്ള അറ്റണ്ടര്‍മാരും ആശുപത്രി ജീവനക്കാരുടെയും ബുദ്ധിമുട്ട് തുടരുകയാണ്. ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സുകളുടെ സര്‍വീസിനേയും സ്ഥിതി സാരമായി ബാധിക്കുന്നുണ്ട്. മെയിന്‍ റോഡില്‍ നിന്ന് ആശുപത്രി റോഡിലേക്കുള്ള 100 മീറ്റര്‍ പാത കടക്കാന്‍ പത്തുമിനിറ്റിലധികം വേണ്ടിവന്നതായി റിപ്പോര്‍ട്ടുകളുണ്ട്.