മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ തുടക്കം. വ്യാപാരം നടക്കുന്നത് സെന്‍സെക്സ് 170 പോയന്റ് താഴ്ന്ന് 35839ലും നിഫ്റ്റി 54 പോയന്റ് നഷ്ടത്തില്‍ 10740ലുമാണ്. ബിഎസ്ഇയിലെ 535 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 838 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എല്‍ആന്റ്ടി, ഗെയില്‍, വേദാന്ത, ടിസിഎസ്, ടാറ്റ സ്റ്റീല്‍, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
സണ്‍ ഫാര്‍മ, ഐഒസി, ഇന്‍ഫോസിസ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. പ്രവര്‍ത്തന ഫലങ്ങള്‍ കമ്പനികള്‍ പുറത്തുവിട്ടുതുടങ്ങിയിട്ടുണ്ട്. വിപണിയുടെ നീക്കം അതിനെ ആശ്രയിച്ചായിരിക്കും.