മുംബൈ: അവസാന മണിക്കൂറിലെ നേട്ടം ഓഹരി സൂചികകള്‍ക്ക് തുണയായി. സെന്‍സെക്സ് 130.77 പോയന്റ് ഉയര്‍ന്ന് 35980.93ലും നിഫ്റ്റി 30.40 പോയന്റ് നേട്ടത്തില്‍ 10802.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എസ്ബിഐ, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, സീ എന്റര്ടെയ്ന്മെന്റ്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.
ഐടി, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. അതേസമയം, ഫാര്‍മ നേട്ടമുണ്ടാക്കി. ബിഎസ്ഇയിലെ 1248 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1297 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.