ജീവനക്കാര്‍ക്ക് ഓഹരികള്‍ വിതരണം ചെയ്ത് 600 കോടി രൂപയുടെ മൂലധനം സമാഹരിക്കാന്‍ യുണിയന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
തിങ്കളാഴ്ച ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് എംപ്ലോയീസ് ഷെയര്‍ പര്‍ച്ചേസ് സ്കീം പ്രകാരം ഓഹരികള്‍ വിതരണം ചെയ്യാനുള്ള നിര്‍ദ്ദേശത്തിന് അനുമതി നല്‍കിയത്.
സെപ്റ്റംബറില്‍ പഞ്ചാബ് നാഷനല്‍ ബാങ്കും ഇതേ രീതിയില്‍ ജീവനക്കാര്‍ക്ക് നല്കി 250 കോടി സമാഹരിച്ചിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയും കാനറാ ബാങ്കും ഇ.സി.പി.എസ് പ്രകാരം മൂലധനം ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നു.