നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച് എത്തിയ ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷ്ണനും, ജെആര്‍ പദ്മകുമാറും അറസ്റ്റില്‍. ഇവരുള്‍പ്പെടെയുള്ള ആറംഗ സംഘമാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചത്.
ശനിയാഴ്ച രണ്ടു മണിയോടെ ആയിരുന്നു നിരോധനാജ്ഞ ലംഘനത്തിന് ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചത്. മൂന്നു വാഹനങ്ങളിലായാണ് ഇവരെത്തിയത്. എഎന്‍ രാധാകൃഷ്ണന്റെ വാഹനത്തില്‍ ഇരുമുടിക്കെട്ടുണ്ടായിരുന്നു. നിലയ്ക്കലെത്തിയ ശേഷം ശരണം വിളികളോടെ ഇവര്‍ റോഡിലേക്ക് ഇറങ്ങി.
സ്ഥലത്തുണ്ടായിരുന്ന ഡിവൈഎസ്പിമാരും പോലീസുകാരും പദ്മകുമാറിനെയും രാധാകൃഷ്ണനെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇവരെ പിന്നീട് നിലയ്ക്കല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു.