ന്യൂഡല്‍ഹി: പരിക്കേറ്റ ഇന്ത്യന്‍ താരം വൃദ്ധിമന്‍ സാഹയുടെ തോളിനു ശസ്ത്രക്രിയ നടത്തും. ഇംഗ്ലണ്ടില്‍ വെച്ചാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുക.
ഐപിഎല്ലിനിടയ്ക്ക് പരിക്കേറ്റ സാഹയ്ക്ക് ഇംഗ്ലണ്ട് പരമ്പരയില്‍ കളിയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ താരം വീണപ്പോള്‍ തോളിനു പരിക്കേല്‍ക്കുകയും ചില മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു.