വാഷിംങ്ടണ്‍: സ്ത്രീകള്‍ സിഗരറ്റിന്റെ പുക ശ്വസിക്കുന്നത് ചാപിള്ളയുണ്ടാവാന് ഇടയാക്കുമെന്ന് പഠനം. പരോക്ഷപുകവലി അഥവാ സെക്കന്റ് ഹാന്‍ഡ് സ്മോക്കിങ് ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് ചാപിള്ളയെ പ്രസവിക്കല്‍, നവജാത ശിശുക്കളിലെ അംഗവൈല്യം, നവജാത ശിശുക്കളുടെ ഭാരക്കുറവ്, ശ്വാസ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ പ്രസിദ്ധീകരണമായ ടൊബാക്കോ കണ്ട്രോള് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഏഷ്യ പോലുള്ള വികസിത രാജ്യങ്ങളില്‍ വര്‍ഷത്തില്‍ ആയിരക്കണക്കിന് ചാപിള്ളകളാണ് പരോക്ഷപുകവലിയുടെ ഫലമായി ഉണ്ടാവുന്നത്. അടുത്തകാലത്തായി പാകിസ്താനില്‍ നടത്തിയ പഠനത്തില്‍ പരോക്ഷപുകവലി 40 ശതമാത്തില്‍ അധികം സ്ത്രീകളെ ബാധിച്ചുവെന്നാണ് പഠനം വിലയിരുത്തുന്നത്.
ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭം അലസാന്‍ കാരണമാകുന്ന ഏറ്റവും വലിയ പ്രശ്നമായ പരോക്ഷപുകവലിയെ കുറിച്ച് 30 വികസിത രാജ്യങ്ങള്‍ക്ക് ദേശീയ കണക്കുകള്‍ നല്കുന്ന ആദ്യ പഠനമാണ് ടൊബാക്കോ കണ്ട്രോള് ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഡോ. ഖമറാന്‍ സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.