ആസിഫ് അലി നായകനാകുന്ന ചിത്രം ഇബ്ലിസിലെ ആദ്യഗാനമെത്തി. അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകന് രോഹിതും കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ഇബ്ലിസ്.
വ്യത്യസ്തമായ ലുക്കിലാണ് ആസിഫ് അലി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തിലെ നായിക. ലാലും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സംവിധായകന് രോഹിതും സമീര്‍ അബ്ദുലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രമാണ് ഇബ്ലിസ്. ഡോണ്‍ വിന്‍സന്റാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അഖില്‍ ജോര്‍ജാണ് ക്യാമറ.