ന്യൂഡല്‍ഹി: ആറു മാസത്തിനുള്ളില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) വികസിപ്പിച്ച ‘ഡിഎന്‍ഡി’ ആപ്പ് ഐ ഫോണുകളില്‍ ലഭ്യമാക്കിയില്ലെങ്കില്‍ ആപ്പിളിന് ഇന്ത്യയില്‍ നിരോധനം നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്.
മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐ ഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാന്‍ നിര്‍ബന്ധിതരായേക്കുമെന്നാണ് സൂചന. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കോളുകളും സന്ദേശങ്ങളും ടെലികോം റെഗുലേറ്ററിന് നിരീക്ഷിക്കാനാകും. ഇത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പ് ഘടിപ്പിക്കാന്‍ ആപ്പിള്‍ വിസമ്മതിക്കുന്നത്.