ബുലേവായോ: ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ പാകിസ്താന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഫകര്‍ സമാന്‍. സിംബാവെയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ 156 പന്തില്‍ നിന്നാണ് സമാന്‍ 256 റണ്‍സെടുത്തത്.
1997-ല്‍ ഇന്ത്യയ്ക്കെതിരെ 194 റണ്‍സെടുത്ത സയീദ് അന്‍വറിനെ മറികടന്നാണ് സമാന്‍ ചരിത്രം രചിച്ചത്. ഇരട്ട സെഞ്ചുറിയോടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, ക്രിസ് ഗെയില്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവര്‍ക്കൊപ്പം ഇതോടെ ഫഖര്‍ സമാനും ഇടംപിടിച്ചു. ഇതില്‍ രോഹിത് ശര്‍മ്മയുടെ അക്കൗണ്ടില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയുണ്ട്.
അതേസമയം, ഇരട്ട സെഞ്ച്വറിയുമായി ചരിത്രമെഴുതിയ ഓപ്പണര്‍ ഫഖര്‍ സമാന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ സിംബാബ്വെയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ പാകിസ്താന് 244 റണ്‍സിന്റെ കൂറ്റന്‍ വിജയം.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 399 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ സിംബാബ്വെ 42.4 ഓവറില്‍ 155 റണ്‍സിന് ആള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ പരമ്പരയില്‍ 4-0ത്തിന് പാകിസ്താന്‍ ലീഡ് ചെയ്യുകയാണ്.