രാഷ്ട്രീയ നേതാക്കളുടെ ചലച്ചിത്ര രംഗത്തേയ്ക്കുള്ള പ്രവേശനം ആരാധകര്‍ സ്വീകരിക്കുന്നത് പതിവു കാഴ്ചയാണ്. എന്നാല്‍ വിവാദ നായകനും, ജനപ്രിയ നേതാവുമായി പിസി ജോര്‍ജിന്റെ വരവ് ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയ. തീക്കുച്ചിയും പനിത്തുളിയും എന്ന ചിത്രത്തിലാണ് നേതാവ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ കമ്മീഷണറുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ത്രില്ലര്‍ രൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തില്‍ പോലീസ് കമ്മീഷണറായി തകര്‍പ്പന്‍ പ്രകടനമാണ് പിസി ജോര്‍ജ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സൈന്‍ മീഡിയയുടെ ബാനറില്‍ ടിഎ മജീദ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നൗഫല്‍ദീനാണ്.
കൃഷ്ണകുമാര്‍, ബിനീഷ് ബാസ്റ്റിന്, അഭയദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു സുപ്രധാന സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസന്വേഷണവും അതിന്റെ ഭാഗമായി വരുന്ന സംഭവങ്ങളുമാണ് ഇപ്പോള്‍ പുറത്തുവിട്ട ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.