കൊളറാഡോ: വെള്ളം നിറഞ്ഞ വാഷിംഗ് മെഷീനില്‍ മൂന്നുവയസുകാരി കുടുങ്ങിയത് മണിക്കൂറുകള്‍. അമേരിക്കയിലെ കൊളറാഡോയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ശ്വാസം നിലച്ചു പോയ പോലെയുള്ള അനുഭവമായിരുന്നുവെന്ന് കുഞ്ഞിന്റെ മാതാവ് കൊളറാഡോ സ്വദേശിനിയായ ലിന്‍ഡ്സി മാക്ലെവറിന് പറയുന്നു. ഇവരുടെ രണ്ട് മക്കളില്‍ പെണ്‍കുട്ടിയാണ് വാഷ്ംഗ് മെഷീനില്‍ കുടുങ്ങിയത്.
രണ്ടു കുട്ടികളു വാഷിംഗ് മെഷീനിന്റെ അരികിലിരുന്ന് കളിക്കുകയായിരുന്നു. അതിനിടയിലാണ് മകള്‍ മെഷീനില്‍ വീണത്. മെഷീനില്‍ വെള്ളം നിറഞ്ഞിരുന്നതാണ് മാതാവിന്റെ നെഞ്ചിടിപ്പിന് ആക്കം കൂട്ടിയത്. മെഷീനിനുള്ളിലായ പെണ്‍കുട്ടി കരഞ്ഞെങ്കിലും അമ്മയ്ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മകന് പറയുന്നത് എന്തെന്ന് മനസ്സിലായില്ല. പിന്നീട് വാഷിംഗ് മെഷീന് ഉള്ളില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വാഷിങ് മെഷീന് പതിയെ ഓഫ് ചെയ്തു മകളെ രക്ഷിച്ചു. മകന്റെ കരച്ചില് കേട്ടാണ് ചെന്നത്. അവള് കരയുന്നത് കേള്‍ക്കാന്‍ പോലും കഴിഞ്ഞില്ല, ലിന്‍ഡ്സീ ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെ മകള്‍ക്ക് സംഭവിച്ചപോലെ ഇനിയും ഒരു കുഞ്ഞിനു സംഭവിച്ചുകൂടാ. അതിനാല്‍ ഇത്തരം മെഷീനുകള്‍ക്ക് അരികിലിരുന്ന് കുട്ടികള്‍ കളിക്കുന്നതിനെ മാതാപിതാക്കള്‍ വിലക്കണം. പ്രത്യേകിച്ചും വൈദ്യുതോപകരണങ്ങള്‍ക്ക് സമീപം കളിക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്, ലിന്‍ഡ്സീ പറഞ്ഞു.
ഞാനൊരു ശ്രദ്ധയില്ലാത്ത അമ്മയല്ല. പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ വിചാരിക്കാത്തത് സംഭവിക്കാം. വാഷിങ് മെഷീനില്‍ ചൈല്‍ഡ് ലോക്ക് സംവിധാനം വഴി ഈ പ്രശ്നത്തെ പരിഹരിക്കാന്‍ കഴിയും, ലിന്‍ഡ്സീ പറഞ്ഞു. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഉണ്ടാകാം. കുട്ടികളുള്ള വീടുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടേണ്ടതാണെന്നും ഇതുവഴി അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്നും ലിന്‍ഡ്സി നിര്‍ദ്ദശിക്കുന്നു.