രാത്രി വളരെ വൈകിയാണോ നിങ്ങള്‍ അത്താഴം കഴിക്കുന്നത്? എങ്കില്‍ ആ ശീലം മാറ്റുന്നതാകും നമ്മുടെ ആരോഗ്യത്തിനു നല്ലത്. രാത്രി ഒന്‍പതു മണിക്കു മുന്‍പോ കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പോ അത്താഴം കഴിക്കുന്നവര്‍ക്ക് സ്താനാര്‍ബുദവും പ്രോസ്റ്റേറ്റ് അര്‍ബുദവും വരാനുള്ള സാധ്യത കുറയുമെന്ന് പഠനം പറയുന്നു. ഭക്ഷണസമയം വൈകുമ്പോള്‍ രോഗസാധ്യത കൂടുന്നു.
ദിവസവും ഉള്ള ഭക്ഷണ രീതി അര്ബുദസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിലൂടെ തെളിഞ്ഞു. ദിവസവും ഒരേ സമയത്തും ചിട്ടയായും ഭക്ഷണം കഴിക്കുന്നവര്‍ക്ക് അര്‍ബുദം വരാന്‍ സാധ്യത കുറവാണെന്നു കണ്ടു. ഭക്ഷണം വളരെ വൈകി മാത്രം കഴിക്കുന്നവര്‍ ആ ശീലം മാറ്റണമെന്നും ഗവേഷകര്‍ പറയുന്നു.
ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കാന്‍സറില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം ഭക്ഷണസമയവും സ്തന, പ്രോസ്റ്റേറ്റ് അര്‍ബുദങ്ങളും തമ്മിലുള്ള ബന്ധം കണക്കാക്കി. ലോകത്ത് വളരെ സാധാരണമായി കണ്ടു വരുന്ന രണ്ട് അര്‍ബുദങ്ങളാണ് സ്താനാര്‍ബുദവും പ്രോസ്റ്റേറ്റ് അര്‍ബുദവും.
അര്‍ബുദം വരാതെ തടയാനുള്ള നിര്‍ദേശങ്ങളില്‍ ഭക്ഷണ സമയം കൂടി ഉള്‍പ്പെടുത്തണമെന്നും സ്പാനിഷ് ഗവേഷകര്‍ പറയുന്നു. ഒരു വ്യക്തിയുടെ ജൈവഘടികാരം അയാളുടെ ഭക്ഷണശീലവും രോഗസാധ്യതയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം പറയുന്നു.