സൈബര്‍ ലോകം സെലിബ്രിറ്റികളെ കൊല്ലുന്നത് പതിവുകാഴ്ചയാണ്. മരിച്ചുവെന്ന് വാര്‍ത്ത വരുന്നത് പതിവു കാഴ്ചയാണ്. എന്നാല്‍ അവയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് പ്രേക്ഷകരുടെ ‘മിസ്റ്റര്‍ ബീന്റെ’ മരണ വാര്‍ത്ത. ‘മിസ്റ്റര്‍ ബീനാ’യി പ്രേക്ഷകര്‍ക്ക് മുന്പില് എത്തുന്ന റൊവാന് അക്റ്റിന്സണ് മരിച്ചു എന്ന തരത്തില്‍ ഒരു വാര്‍ത്താ ലിങ്ക് ബുധനാഴ്ച മുതല്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇതിന്റെ പിന്നിലെ സത്യാവസ്ഥയാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.
ലോസ് ഏയ്ഞ്ചല്സിലുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വാര്‍ത്ത. ഫോക്സ് ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്തിയിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഹാക്ക് ചെയ്യപ്പെടുമെന്നും നമ്മുടെ രഹസ്യവിവരങ്ങള്‍ ചോരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ലോകമെമ്പാടും ആരാധകരുള്ള നടനായത് കൊണ്ടാണ് റൊവാന് അക്റ്റിന്സണിനെ തട്ടിപ്പുകാര്‍ ഇരയാക്കിയത്.
ഫോക്സ് തന്നെയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. വൈറസ് കയറിയാല്‍ ഒരു സപ്പോര്ട്ടിംങ് നമ്പറില്‍ വിളിക്കാന്‍ ആവശ്യപ്പെടും. അതിലേക്ക് വിളിച്ചാല്‍ ശരിയാക്കണമെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെടും. അതു നല്കിയില് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.