മെല്‍ബണ്‍: ജപ്പാന് വനിതാ ടെന്നിസ് താരം നവോമി ഒസാക യുഎസ് ഓപ്പണ്‍ കിരീട വിജയത്തിനു പിന്നാലെ ഓസ്ട്രേലിയന്‍ ഓപ്പണിലും കിരീടം ചൂടി. നാലാം സീഡായ ഒസാകയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്സ്ലാം കിരീടനേട്ടം വാശിയേറിയ കലാശപ്പോരില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ എട്ടാം സീഡ് താരം പെട്ര ക്വിറ്റോവയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കു വീഴ്ത്തിയാണ്. ഒസാകയുടെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലും കന്നിക്കിരീടവുമാണിത്. സ്കോര്‍: 7-6(2), 5-7, 6-4.
ഒസാക 2001ല്‍ യുഎസ് താരം ജെന്നിഫര്‍ കപ്രിയാറ്റിക്കുശേഷം കന്നി ഗ്രാന്സ്ലാം കിരീടം നേടി തൊട്ടടുത്ത ഗ്രാന്സ്ലാമിലും കിരീടം ചൂടുന്ന ആദ്യ താരമാണ്. കപ്രിയാറ്റി കിരീടം ചൂടിയത് ഓസ്ട്രേലിയന്‍ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലുമാണ്. അതേസമയം, ഈ കിരീടവിജയങ്ങള്‍ക്കു മുന്‍പ് ഗ്രാന്സ്ലാം ടൂര്‍ണമെന്റുകളുടെ നാലാം റൗണ്ട് കടന്നിട്ടില്ലാത്ത താരമാണ് ഒസാക. യുഎസ് ഓപ്പണ്‍ കിരീടം ചൂടുന്നതിനു മുന്‍പ് ഒസാക്ക നേടിയത് ഒരേയൊരു ഡബ്ല്യുടിഎ കിരീടം മാത്രമാണ്. ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ കിരീടം.
"Huge congrats to Petra. I've always wanted to play you. You've been through so much, honestly I wouldn't have wanted this to be our first match."@Naomi_Osaka_ is all class ?#AusOpen pic.twitter.com/8WxY6PVNc2
— #AusOpen (@AustralianOpen) January 26, 2019
1997 ഒക്ടോബര്‍ 16നു ജനിച്ച നവോമി ഹെയ്തിക്കാരനായ ലിയൊനാര്‍ഡ് സാന്‍ ഫ്രാന്‍സ്വായുടെയും ജപ്പന്‍കാരി തമാകി ഒസാക്കയുടെയും മകളാണ്. ഇക്കുറി ഒസാകയുടെ കിരീടനേട്ടം സെറീന വില്യംസ് ഉള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങള്‍ക്ക് കാലിടറിയ ആവേശപ്പോരിലാണ്. ഫൈനല്‍ വിജയത്തോടെ വനിതാ റാങ്കിങ് പുതുക്കുമ്പോള്‍ ഒസാക ഒന്നാം സ്ഥാനത്തേക്ക് ഉയരും. ഫൈനലില്‍ പരാജയപ്പെട്ട ക്വിറ്റോവ രണ്ടാം സ്ഥാനത്തെത്തും. ഒസാക ഫൈനലില്‍ കടന്നത് വാശിയേറിയ സെമിപോരാട്ടത്തില്‍ ഏഴാം സീഡായ കരോലിന പ്ലിസ്കോവയെ കീഴടക്കിയാണ്. 6-2, 4-6, 6-4 എന്ന സ്കോറിനായിരുന്നു ഒസാകയുടെ വിജയം.
"We didn't even know if I would be able to hold the racquet again."@Petra_Kvitova's comeback story is one in a million ?#AusOpen pic.twitter.com/XLz2tc703i
— #AusOpen (@AustralianOpen) January 26, 2019